മരണാനന്തരം മേഘകവാടത്തിന്നരികില്‍ വെച്ച്
അവരെന്നോട് ചോദിച്ചെന്റെ നിറമെന്തെന്നു ?
മാറ് പിളര്‍ന്നു ഞാന്‍, കണ്ണഞ്ചിച്ചവര്‍ നോക്കി ..
നെഞ്ചിന്‍ ചുവടെ ചെങ്കോട്ടയില്‍
നിണം തുടിച്ചു പാഞ്ഞു നിറയ്ക്കും നിറം,
വാഴ്വിന്‍ പ്രാന്തഭൂമിയില്‍
നിതാന്തമൊഴുകിയ വിയര്‍പ്പിന്‍ നിറം ,
എന്ഗെല്സും, മാര്‍കസും, ലെനിനും
വരച്ചെടുത്തോരാദര്‍ശത്തിന്‍ നിറം ,
വിശ്രാന്തിയില്ലാതെ പരിശ്രമിച്ചഭിരമിക്കുന്നവന്റെ നിറം.
പണ്ടേ വിപ്ലവത്തിന്‍ കോട്ടകള്‍ കെട്ടി ,
കല്ലുകള്‍ക്കിടയില്‍ നിന്നും തുറന്ന മാനത്തില്‍
അലയായലിഞ്ഞ ഒരു പാട്ടിന്‍ സ്വരം,
കര്‍മ്മ കുരുക്ഷേത്രമിതു കമനീയം ..
പിന്നെ നൂറായിരം നിരാലംബരുടെ
താങ്ങായി, തണലായി, വന്‍തരുവായി
പടര്‍ന്നു വളര്‍ന്നൊരു പ്രസ്ഥാനത്തിന്‍ നിറം.
ചെങ്കൊടി നെറുകില്‍ ചൂടിയൊരു പ്രസ്ഥാനം ...
പ്രകമ്പിത നെഞ്ചിന്‍ ദൃഡത നിബിഡമായി ,
നാവുകള്‍ തന്‍ അരിവാളുകള്‍കൊണ്ട് കൊയ്തവര്‍,
ദുര്‍ബലദീനരില്‍ പ്രത്യാശാവേശം നിറച്ചവര്‍,
ആതുരനിസ്തബ്ധ ശൈത്യത ബാധിച്ചൊരു
മര്‍ത്യ മനസ്സിനെ കമ്പളം പുതപ്പിച്ചവര്‍,
നേരിന്റെ തളിരില്‍ നിണമൊഴിച്ചു വളര്‍ത്തിയവര്‍.......
വിശ്വ പാരമ്പര്യത്തിലൊരു കണിക ഞാനും
അവരുടെ നിറമാണെന്റെ നിറം , നേരിന്റെ നിറം ..
No comments:
Post a Comment