Total Pageviews

Thursday, June 5, 2025

ഒരു ഭ്രാന്തന്റെ ചിന്തകള്‍

ഭ്രാന്ത്‌ , ഭ്രാന്തന്‍ ;
അന്തമായി സ്നേഹിക്കിലൊരുവന്‍ ഭ്രാന്തന്‍..
പ്രണയത്തെ വെടിഞ്ഞ താപസനും ഭ്രാന്തന്‍..
ആത്മീയതയെ തേടിയലയുന്നവനും ഭ്രാന്തന്‍.
മരണം ചഷകത്തില്‍ പാനം ചെയ്തവനും ഭ്രാന്തന്‍.
ഉടയവരെ വെടിഞ്ഞു ഉടലെടുത്ത്
അതിരിലേക്ക് പോയവനും ഭ്രാന്തന്‍ .

അഴലിനോട് നിഴല്‍കൂത്ത് നടത്തും നീയോ ,
മഴവില്ലിനോട്‌ ചിരിക്കൂത്ത്  നടത്തും നീയോ ,
അന്തവിശ്വാസങ്ങളെ ഭര്‍ത്സികും ഞാനോ ഭ്രാന്തന്‍ ?
മനസ്സിന്‍ ആഴമറിയാതെ പെണ്ണിന്‍ 
വര്‍ണ്ണശബളിമയില്‍ കബളിതര്‍ ;
വഴിവക്കിലലയുമൊരമ്മയ്ക്ക് ഒരണപോലും 
നല്‍കാതെ നടന്നകലുന്നവര്‍ ;
പിന്‍പുറത്തിരുന്ന്‌ അന്യന്‍റെ ജീവിതച്ചാലുകള്‍
കുത്തിക്കീറി പിറുപിറുക്കുന്നവര്‍ ;

മരണത്തെ ജയിക്കാൻ മരുന്നിനടിമ,  
യുക്തിയെ ജയിക്കാൻ ലഹരിക്കുമടിമ,
മനസാക്ഷിയെ ജയിക്കാൻ ഭയത്തിനും അടിമ,
ഈ ജീവിത കാലമത്രയും നീയേ ഭ്രാന്തൻ..
അങ്ങനെയോര്‍ക്കില്‍ പ്രപഞ്ചത്തില്‍ 
ഭ്രാന്തമായലയും  അണുവിനും ഭ്രാന്ത് ..

 

No comments:

Post a Comment