Total Pageviews

Saturday, May 5, 2012

നാളെ


" From,

   Amrita College Of Engineering
   Bangalore

To ,
   Sanjay Krishnan ........."

............തികച്ചും ആകസ്മികമായാണ്  അവനു  അഡ്മിഷന്‍ ലെറ്റര്‍ ലഭിച്ചത് . കുറച്ചു നാള്‍ ലക്ഷ്യമില്ലാതെ അലഞ്ഞതുകൊണ്ടും , ഉള്ള ജോലി ഒരു നിമിഷത്തെ വികാരത്തില്‍ വലിച്ചെറിയുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതകൊണ്ടും അസ്വസ്ഥമായ അവനു ആ ലെറ്റര്‍ ഒരു വേനല്‍ മഴപോലെ ആശ്വാസം നല്‍കി. ആദ്യത്തെ ആ മഴതുള്ളികളില്‍തനെ അവനില്‍ പ്രതീക്ഷയുടെ പുത്തന്‍ നാമ്പുകള്‍ തളിര്‍ത്തു . എങ്കിലും എഞ്ചിനീയറിംഗ് കഴിഞ്ഞു രണ്ടു മൂന്ന് വര്ഷം ജോലി ചെയ്തു  വീണ്ടും പഠിക്കാന്‍ തുനിയുകയെന്ന  സാഹസം അവനില്‍ ആശങ്കകളും ഉളവാക്കി . എന്നിരിക്കിലും വീട്ടില്‍ യാത്ര പറഞ്ഞു ബാംഗ്ലൂര്‍ അമൃത കോളേജിലേക്ക് M.Tech പഠനത്തിനായി യാത്ര തിരിക്കുമ്പോള്‍ അവന്‍ മറ്റൊന്നും ആലോചിച്ചില്ല - ഒരു നല്ല ജോലിയിലേക്കുള്ള വഴിയായി മാത്രം അവന്‍ M.Tech പഠിക്കാന്‍ തീരുമാനിച്ചു. റെയില്‍വേ സ്റ്റേഷന്‍നിലെ തിരക്കിനു സൗന്ദര്യം നല്‍കുന്ന സുന്ദരികളായ പെണ്‍കുട്ടികളെ  അവന്‍ ഇടയ്ക്കിടെ നോക്കിയിരുന്നു .കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്കും , പിന്നെ നായകരിലെക്കും മാറുന്ന  ഒട്ടേറെപേരെ  അവന്‍ കണ്ടു. അതില്‍ ഒരു മുഖം മാത്രം അവനെ ആകര്‍ഷിച്ചു. വിവാഹം കഴികുന്നത് ഇങ്ങനത്തെ ഒരു പെണ്‍കുട്ടിയെ ആയിരിക്കണം എന്നവന്‍ ആഗ്രഹിച്ചു. നേരം ഇരുണ്ടു. മേഘഷകല്ങ്ങല്‍ക്കിടയിലൂടെ ഒഴുകുന്ന ചന്ദ്രന്റെകൂടെ അവനും നീങ്ങി .നാളത്തെ ഉഷസ്സ് പുലരുന്നതോടെ ബാംഗളൂര്‍യെന്ന മഹാനഗരം അവനു സമ്മാനിക്കാന്‍ പോകുന്ന ഭാഗ്യങ്ങളും സ്വപ്നംകണ്ട് അവന്‍ ഉറങ്ങി...
     

No comments:

Post a Comment