Total Pageviews

Wednesday, April 8, 2015

ശൈവം








അകക്കണ്ണിൻ വെളിച്ചം മാത്രം..
ഇനി അകക്കണ്ണിൻ വെളിച്ചം  മാത്രമാണൂർജം.

ഇരുൾ  പാടം  കടന്നു നി
തീ  ചൂടിൽ മയങ്ങും നേരം ,
ജീവ കണികകൾ ചിതയിലലിയും രാവുകൾ,
ശൈവനാദം കേട്ടു പൊരുൾ തേടും നേരം,
പ്രണയതാളം,നാളം, അതിൽ ഞാൻ എരിയാതെരിഞ്ഞുരുകുന്നു..
സതി, നിന് ഓർമകളിൽ ഞാൻ എരിഞ്ഞുരുകുന്നു.. 

ആഴമേറിയോരാഴിയിൽ  ഞാൻ നിദ്ര തേടുമ്പൊഴും,
അഴൽ കിനാവുകളിൽ പിടഞ്ഞുണർന്നു വ്യസനിക്കുമ്പൊഴും,
നീലകണ്ഠം നനയ്ക്കാനൊരു കുമ്പിൾ ജലം,
പൂവിരലുകളിലേകാൻ  എവിടെ നീ സതി ?

യോഗനിദ്രയിൽ ശിലയായിയുറയുമ്പൊഴും,
ത്രികാലങ്ങളെ മറന്നും, എന്നിലെ ഈശനെ ത്യെജിച്ചും,
ഞാൻ വികാരങ്ങളിലേക്കടിഞ്ഞു ചേരുന്നു.
ഈ മിഴിനീരു വറ്റാതെ, മിഴിയണയാതെ 
നീ പൊലിഞ്ഞ വഴിയോരം മിഴിയൂന്നി ഞാനിരിപ്പൂ .

എങ്ങോ മറന്നു വെചൊരു ദുഃഖഭാണ്ഡം,
എനിക്കായി കാതിരിപ്പുണ്ടിന്ന് ,
വൈകിയ നേരമിത് ,
ജന്മരാശികൾ മൊഴിയും നേരുകൾ  ,
ഈ  ജഡയിൽ കുരുങ്ങിയെന്നെ വലിച്ചുലക്കുന്നു,
വൈരാഗ്യമെന്നെ ക്ഷണിക്കുന്നു,
ഈ വഴി ഞാനതിലേക്കടുക്കുന്നു....