ബാല്യത്തിന്റെ സ്മ്രിതിപ്പൂക്കളിന്നും പൂക്കുന്നിതാമനസ്സിൽ,
ജരാനരകൾ പടർന്നൊരീ വൃദ്ധഹൃദയത്തിലും
തുളുമ്പുന്നു ഉണർവിന്റെയാ ചിതറിയ ഒർമകൾ.
കാലമുണക്കിയ ആലിലതൻ അസ്തിത്വത്തിലും
ഞാൻ കാണുന്നതിന്നാകാലമത്രേം,
ദ്രവിക്കുന്തോറും നയനസുന്ദരം ,
എന്റെയീ ഓർമകളും..
ചിലതു ശരംപ്പോലെ തൊടുക്കും ഹൃത്തിൽ നിന്നും,
എന്റെയാത്മവികാരത്തെ ആഴത്തിൽതറച്ചും,
മിഴികൾ നീറ്റിയും വിവശനാക്കുന്നുവെന്നെ.
ഉള്ളുപൊള്ളിക്കും ചിലതെങ്കിലും,
ചിലതുണ്ട് സുഖാനുഭവങ്ങളേകും ദളങ്ങൾ..
അന്ന് കണ്ണിലലിയിച്ച മഞ്ഞ്ത്തുള്ളികൾ,
ഇന്നും തോരാത്ത മഴയുടെ കുളിരുപൊലെയുറയുന്നു.
ആ മാഞ്ചോട്ടിൽ രസിച്ചും ചിരിച്ചും പോരിട്ടും
ഉന്മാദിച്ചോരുയിരുറ്റ ബാല്യം.
ഇളം പച്ച ഇലകൾക്കിടയിലൂടെന്നെത്തേടി വന്ന
വെയിലിന്നോടൊളിച്ചും കളിച്ചും,
കിളിനാദം കേട്ടു കിളിയെത്തേടി നടന്നതും,
കൈകളിൽ അലിഞ്ഞുത്തീർന്ന കല്‍ക്കണ്ടവും,
മയങ്ങും മനസ്സിൻ താരാട്ടുപ്പോലെ,
ഇന്നും സ്മ്രിതിയെ മധുരമാക്കീടുന്നു.
ബാല്യത്തിന്റെ സ്മ്രിതിപ്പൂക്കളെന്നും വിടർന്നിരുന്നെങ്കിൽ,
വിഷുക്കൊന്നകലളെന്നും കണ്ണിനു കുളിരായിരുന്നെങ്കിൽ,
പൂമുറ്റത്തലങ്കാരമായെന്നും പൂക്കളങ്ങളും,
ഓലപ്പന്തും കളിത്തോണിയും ആശിക്കയാണെന്മനം,
തേങ്ങുകയാണിന്നീ നഷ്ട്ബോധം;
ദിനരാത്രങ്ങളൊന്നുപോലുമീ പടിവാതിക്കൽ കാത്തുനിന്നീല,
എന്നും നിറഞ്ഞ മോഹങ്ങൾ; ഇന്നും തീരാദാഹമായി
ജ്വലിക്കുന്നു ചിതാഗ്നിപ്പോലെ.
കാലം വെടിഞ്ഞോരീ മാംസപിണ്ഡത്തിലും,
ദളമായി വിടരുകയാണാശകളോരോ നിമിഷവും..