ഈ ജനലിനു ചാരെ , നിനവുകൾക്ക് മീതെ
തിളക്കം വറ്റിയ മിഴികളുമായ് ,
തിളക്കം വറ്റിയ മിഴികളുമായ് ,
പെയ്തു തോരാത്ത മഴയെ നോക്കി ഞാനിരിപ്പൂ ..
ഹൃദയത്തിലുരസ്സി തണുത്തു വീശുന്ന കാറ്റ് ,
ഉള്ളിലാളിപ്പടരും തീയെ ഒന്നുനോക്കി തിരിച്ചുപോയി ..
വിലാപങ്ങൾക്കപ്പുറം പാർക്കുന്നവന്റെ പാട്ട് ,
പെരുംതുടികൊട്ടി പാടുന്നു ആടിമാസപ്പുലരി .
കർക്കിടക്കഞ്ഞി അവസാന രുചിയായി നുണഞ്ഞു
ശാന്തിയിലേക്ക് കണ്ണടക്കാൻ വ്രതം നോറ്റവന്
മറുപാട്ടായി കേൾക്കാമിനി രാമകഥ ..
അജിത് വിജയന്
17/07/2011